ബിജെപിയുടെ ക്രൈസ്തവപ്രീണനം നേട്ടമായത് സുരേഷ് ഗോപിക്ക് മാത്രം

കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ വോട്ട് ഇത്തവണ സുരേഷ് ഗോപിക്ക് നേടാനായെന്നത് ശ്രദ്ധേയമായ കാര്യമാണ്
സുരേഷ് ഗോപി
സുരേഷ് ഗോപി
Updated on

ആലപ്പുഴ: ക്രൈസ്തവരെ കൂടെനിർത്താനുള്ള ബിജെപിയുടെ ശ്രമം തെരഞ്ഞെടുപ്പിൽ കാര്യമായി പ്രതിഫലിച്ചില്ലെങ്കിലും വ്യക്തിഗതമായി സുരേഷ് ഗോപിക്കു നേട്ടമായി. തൃശൂരിൽ ക്രൈസ്തവ സമൂഹത്തിൽനിന്നുള്ള വോട്ട് നേടാൻ സുരേഷ് ഗോപിക്കായി. എന്നാൽ നിർണായക സ്വാധീനമായ മധ്യകേരളത്തിൽ ബിജെപിയുടെ മറ്റുസ്ഥാനാർഥികൾക്ക് ഈ ആനുകൂല്യം കിട്ടിയില്ല.

കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ വോട്ട് ഇത്തവണ സുരേഷ് ഗോപിക്ക് നേടാനായെന്നത് ശ്രദ്ധേയമായ കാര്യമാണ്. തൃശൂരിൽ ലൂർദ് പള്ളിയിൽ സ്വർണക്കിരീടം സമർപ്പിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹത്തിനനുകൂലമായി ക്രൈസ്തവരിൽ വികാരമുണ്ടാക്കി. ഇത് വിവാദമായപ്പോഴും വളരെ പക്വതയോടെയാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com