ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി; യൂട്യൂബ് ചാനലിനെതിരേ കർശന നടപടി|video

ചോദ്യമിടുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോദ്യപേപ്പർ ചോരില്ല
christmas exam question paper leaked
V Sivan kutty
Updated on

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ‍്യപേപ്പറുകൾ ചോർന്ന സംഭവം സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംഭവത്തിൽ വിദ്യാഭ്യാസ ഡയറക്‌ടർ ഡിജിപിക്ക് പരാതി നൽകി. നടക്കുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിനേടുള്ള വെല്ലുവിളിയാണെന്നും യൂട്യൂബ് ചാനലിനെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വിഷയത്തെ അർ‌ഹിക്കുന്ന ഗൗരവത്തോടെ കാണും. ചോദ്യമിടുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോദ്യപേപ്പർ ചോരില്ല. ട്യൂഷൻ എടുക്കുന്ന അധ്യാപകരുടെ വിവരങ്ങളടക്കം ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു.

പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും പേപ്പറുകളാണ് ചോർന്നത്. പരീക്ഷയുടെ തലേ ദിവസം എംഎസ് സൊല‍്യൂഷൻസ് എന്ന യൂട‍്യൂബ് ചാനലിലൂടെയാണ് ചോദ‍്യപേപ്പറുകൾ ചോർന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com