ക്രിസ്മസ്- ന്യു ഇയർ ബമ്പർ: 20 കോടിയുടെ ഭാഗ്യനമ്പർ ഇതാ....

പാലക്കാട്ടെ ഏജന്‍റ് ഷാജഹാൻ വിറ്റ ടിക്കറ്റാണിതെന്നാണ് വിവരം.
Christmas New Year Bumper 20 crore kerala lottery
Christmas New Year Bumper 20 crore kerala lottery
Updated on

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ ക്രിസ്മസ്- ന്യു ഇയർ ബമ്പർ BR 95 ലോട്ടറിയുടെ ഒന്നാം സമ്മാനമായ 20 കോടി xc 224091 എന്ന നമ്പറിന്. പാലക്കാട്ടെ ഏജന്‍റ് ഷാജഹാൻ വിറ്റ ടിക്കറ്റാണിതെന്നാണ് വിവരം. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

ഇതോടെ ഓണം ബംപറിനു പിന്നാലെ ക്രിസ്തമസ് ബംപറും പാലക്കാട് ജില്ലയ്ക്കാണ് അടിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ലക്ഷമി ലക്കിസെന്‍ററിലാണ് ടിക്കറ്റ് വിറ്റത്. എന്നാൽ ആർക്കാണ് ടിക്കറ്റ് വിറ്റതെന്നും എന്നാണ് വിറ്റതെന്നും അറിയില്ലെന്ന് എജന്‍റ് പറയുന്നു. ടിക്കറ്റ് വാങ്ങിയ ഭാഗ്യശാലിക്കായി അന്വേഷണം നടക്കുകയാണ്.

ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിലായിരുന്നു നറുക്കെടുപ്പ്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുക ആയ 20 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം ഇത് 16 കോടിയായിരുന്നു.

രണ്ടാം സമ്മാനം ഒരുകോടി രൂപ XE 409265, XH 316100, XK 424481, KH 388696, KL 379420, XA 324784, XG 307789, XD 444440, XB 311505, XA 465294 എന്നീ നമ്പരുകൾക്കാണ് ലഭിച്ചത്.

മൂന്നാം സമ്മാനം 10 ലക്ഷം, നാലാം സമ്മാനം 3 ലക്ഷവുമാണ്. അഞ്ചാം സമ്മാനം 1 ലക്ഷം, ആറാം സമ്മാനം 5,000/- രൂപ, ഏഴാം സമ്മാനം 2,000/- രൂപ, എട്ടാം സമ്മാനം 1,000/- രൂപ, ഒൻപതാം സമ്മാനം 500/- രൂപ, പത്താം സമ്മാനം 400/- രൂപയുമാണ്. ആകെ 6,91,300 സമ്മാനങ്ങളാണ്. 3,88,840 സമ്മാനങ്ങളായിരുന്നു 2022-23ലെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ബംപറിന് ഉണ്ടായിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com