ക്രി​സ്മ​സ് -ന്യൂ ​ഇ​യ​ര്‍ ബം​പ​ര്‍ ടിക്കറ്റ് വിൽപ്പന റെക്കോഡിൽ

ഏ​ജ​ന്‍റു​മാ​ര്‍ക്ക് ടി​ക്ക​റ്റ് വി​ല്‍പ്പ​ന അ​ടി​സ്ഥാ​ന​മാ​ക്കി ന​റു​ക്കെ​ടു​പ്പി​ന് ശേ​ഷം ടി​ക്ക​റ്റ് ഒ​ന്നി​ന് ഒ​രു രൂ​പ ഇ​ന്‍സെ​ന്‍റീ​വ് ന​ല്‍കും
ക്രി​സ്മ​സ് -ന്യൂ ​ഇ​യ​ര്‍ ബം​പ​ര്‍ ടിക്കറ്റ് വിൽപ്പന റെക്കോഡിൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ ട്വ​ന്‍റി 20 സ​മ്മാ​ന​ഘ​ട​ന​യു​ള്ള 2023-24-ലെ ​ക്രി​സ്മ​സ് -ന്യൂ ​ഇ​യ​ര്‍ ബം​പ​ര്‍ വി​ല്‍പ്പ​ന റെ​ക്കോ​ര്‍ഡി​ലേ​ക്ക്. മു​ന്‍ വ​ര്‍ഷ​ത്തെ​ക്കാ​ള്‍ ഏ​ഴ​ര ല​ക്ഷം അ​ധി​കം ടി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ടു വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് വി​റ്റു​പോ​യ​ത്. 27 ല​ക്ഷ​ത്തി​ല​ധി​കം (27,40,750) ടി​ക്ക​റ്റു​ക​ള്‍ ഇ​തി​നോ​ട​കം വി​റ്റു. ര​ണ്ട​ര ല​ക്ഷം ടി​ക്ക​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് ഇ​നി വി​ല്‍പ്പ​ന​യ്ക്കാ​യി ബാ​ക്കി. നി​ല​വി​ല്‍ ടി​ക്ക​റ്റ് വി​ല്‍പ്പ​ന​യി​ല്‍ ഒ​ന്നാം സ്ഥാ​നം പാ​ല​ക്കാ​ടി​നാ​ണ്. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളു​മാ​യി എ​റ​ണാ​കു​ള​വും തൃ​ശൂ​രും ഏ​ക​ദേ​ശം ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റു​ന്നു.

24 ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണു ന​റു​ക്കെ​ടു​പ്പ്. മു​ന്‍ വ​ര്‍ഷം 16 കോ​ടി രൂ​പ​യാ​യി​രു​ന്ന ഒ​ന്നാം സ​മ്മാ​ന​ത്തി​ന്‍റെ സ്ഥാ​ന​ത്ത് ഇ​ക്കു​റി പ​ത്തു സീ​രീ​സു​ക​ളി​ലെ ടി​ക്ക​റ്റു​ക​ളി​ല്‍ ഒ​ന്നാം സ​മ്മാ​ന​മാ​യി ന​ല്‍കു​ന്ന​ത് 20 കോ​ടി രൂ​പ​യാ​ണ്. ര​ണ്ടാം സ​മ്മാ​നം 20 പേ​ർ​ക്ക് ഒ​രു​കോ​ടി വീ​തം. 30 പേ​ര്‍ക്ക് 10 ല​ക്ഷം രൂ​പ വീ​തം ന​ല്‍കു​ന്ന മൂ​ന്നാം സ​മ്മാ​ന​വും (ആ​കെ മൂ​ന്നു കോ​ടി-​ഓ​രോ സീ​രീ​സു​ക​ളി​ലും മൂ​ന്ന് സ​മ്മാ​നം), 20 പേ​ര്‍ക്ക് 3 ല​ക്ഷം രൂ​പ വീ​തം ന​ല്‍കു​ന്ന നാ​ലാം സ​മ്മാ​ന​വും (ആ​കെ 60 ല​ക്ഷം- ഓ​രോ സീ​രീ​സു​ക​ളി​ലും ര​ണ്ട് സ​മ്മാ​നം), 20 പേ​ര്‍ക്ക് 2 ല​ക്ഷം രൂ​പ വീ​തം ന​ല്‍കു​ന്ന അ​ഞ്ചാം സ​മ്മാ​ന​വും (ആ​കെ 40 ല​ക്ഷം- ഓ​രോ സീ​രീ​സു​ക​ളി​ലും ര​ണ്ട് സ​മ്മാ​നം) മു​ത​ല്‍ അ​വ​സാ​ന നാ​ല​ക്ക​ത്തി​ന് 400 രൂ​പ ഉ​റ​പ്പാ​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ളും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. 3 ല​ക്ഷ​ത്തി​ല​ധി​കം സ​മ്മാ​ന​ങ്ങ​ളാ​യി​രു​ന്നു 2022-23ലെ ​ക്രി​സ്മ​സ്-​ന്യൂ ഇ​യ​ര്‍ ബം​പ​റി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. മു​ന്‍ വ​ര്‍ഷ​ത്തെ​ക്കാ​ള്‍ മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം സ​മ്മാ​ന​ങ്ങ​ളാ​ണ് ഇ​ക്കു​റി ക്രി​സ്മ​സ്-​ന്യൂ ഇ​യ​ര്‍ ബം​പ​റി​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്തി​രി​ക്കു​ന്ന​ത്. ആ​കെ 6 ല​ക്ഷ​ത്തി​ല​ധി​കം സ​മ്മാ​ന​ങ്ങ​ള്‍. 400 രൂ​പ​യാ​ണ് ഒ​രു ടി​ക്ക​റ്റി​ന് വി​ല. ഒ​ന്നാം സ​മ്മാ​നാ​ര്‍ഹ​മാ​കു​ന്ന ടി​ക്ക​റ്റി​ന്‍റെ മ​റ്റ് ഒ​ന്‍പ​തു സീ​രീ​സു​ക​ളി​ലെ അ​തേ ന​മ്പ​രു​ക​ള്‍ക്ക് സ​മാ​ശ്വാ​സ സ​മ്മാ​ന​മാ​യി ഒ​രു ല​ക്ഷം രൂ​പ വീ​തം ല​ഭി​ക്കും.

ഏ​ജ​ന്‍റു​മാ​ര്‍ക്ക് ടി​ക്ക​റ്റ് വി​ല്‍പ്പ​ന അ​ടി​സ്ഥാ​ന​മാ​ക്കി ന​റു​ക്കെ​ടു​പ്പി​ന് ശേ​ഷം ടി​ക്ക​റ്റ് ഒ​ന്നി​ന് ഒ​രു രൂ​പ ഇ​ന്‍സെ​ന്‍റീ​വ് ന​ല്‍കും. ഏ​റ്റ​വു​മ​ധി​കം ടി​ക്ക​റ്റ് വി​ല്‍പ്പ​ന​യ്ക്കാ​യി ഏ​ടു​ക്കു​ന്ന ഏ​ജ​ന്‍റു​മാ​ര്‍ക്ക് സ്‌​പെ​ഷ്യ​ല്‍ ഇ​ന്‍സെ​ന്‍റീ​വാ​യി 35,000 രൂ​പ​യും സെ​ക്ക​ന്‍ഡ്, തേ​ര്‍ഡ് ഹ​യ​സ്റ്റ് പ​ര്‍ച്ചേ​സ​ര്‍മാ​ര്‍ക്ക് യ​ഥാ​ക്ര​മം 20,000 രൂ​പ​യും 15,000 രൂ​പ​യും ന​ല്‍കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com