മുംബൈ - കൊച്ചുവേളി സ്പെഷ്യൽ ട്രെയ്ൻ 19 മുതൽ

ക്രിസ്മസ് പ്രമാണിച്ച് ഈ മാസം 19 മുതൽ ജനുവരി 11 വരെ മുംബൈയിൽ നിന്നു കൊച്ചുവേളിയിലേക്ക് പ്രത്യേക ട്രെയ്‌ൻസർവീസ് നടത്തുമെന്നു സെൻട്രൽ റെയ്‌ൽവേ
മുംബൈ - കൊച്ചുവേളി സ്പെഷ്യൽ ട്രെയ്ൻ 19 മുതൽ | Christmas Special train Kochuveli Mumbai
മുംബൈ - കൊച്ചുവേളി സ്പെഷ്യൽ ട്രെയ്ൻ 19 മുതൽfile image
Updated on

മുംബൈ: ക്രിസ്മസ് പ്രമാണിച്ച് ഈ മാസം 19 മുതൽ ജനുവരി 11 വരെ മുംബൈയിൽ നിന്നു കൊച്ചുവേളിയിലേക്ക് പ്രത്യേക ട്രെയ്‌ൻസർവീസ് നടത്തുമെന്നു സെൻട്രൽ റെയ്‌ൽവേ.

19 മുതൽ ജനുവരി ഒമ്പതു വരെ എല്ലാ വ്യാഴാഴ്ചകളിലും എൽടിടിയിൽ നിന്നു കൊച്ചുവേളിയിലേക്ക് (01463/01464) സ്പെഷ്യൽ ട്രെയ്‌ൻ സർവീസുണ്ടാകും. വൈകിട്ട് നാലിന് പുറപ്പെടുന്ന ട്രെയ്‌ൻ പിറ്റേന്ന് രാത്രി 10.45നു കൊച്ചുവേളിയിലെത്തും. ഈ മാസം 21 മുതൽ ജനുവരി 11 വരെയാകും കൊച്ചുവേളിയിൽ നിന്ന് എൽടിടിയിലേക്കു മടക്ക സർവീസ്. എല്ലാ ശനിയാഴ്ചയും വൈകിട്ട് 4.20നു കൊച്ചുവേളിയിൽ നിന്നു പുറപ്പെടുന്ന ട്രെയ്‌ൻ പിറ്റേന്നു രാത്രി 12.45ന് എൽടിടിയിലെത്തും.

കേരളത്തിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com