രാജ്യത്താദ്യം; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൈഡ്രജൻ ബസുകൾ ഇറക്കാൻ ധാരണ

വൈദ്യുതി മന്ത്രിയും അനെർട്ട് ഭരണസമിതി ചെയർമാനുമായ കെ. കൃഷ്ണൻകുട്ടിയും, സിയാൽ ഡയറക്റ്ററും വ്യവസായ മന്ത്രിയുമായ പി. രാജീവും ധാരണാ പത്രം കൈമാറി
cial hydrogen fuel cell bus mou signed

രാജ്യത്താദ്യം; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൈഡ്രജൻ ബസുകൾ ഇറക്കാൻ ധാരണ

Updated on

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ പരിസ്ഥിതി സൗഹൃദ യാത്രാ സൗകര്യം ഒരുക്കുന്നതിനായി ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ‌ നിരത്തിലിറക്കും. ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ സർവീസിൽ എത്തിച്ച രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന നേട്ടത്തിലേക്ക് സിയാൽ കടക്കുന്നത്.

ഇതിന്‍റെ ഭാഗമായി കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ (കെഎച്ച്വിഐസി) ഫൗണ്ടേഷനും സിയാലും ധാരണാ പത്രത്തിൽ ഒപ്പുവച്ചു. സിയാലിലെ 0484 ഏറോ ലോഞ്ചിൽ നടന്ന ചടങ്ങിൽ വൈദ്യുതി മന്ത്രിയും അനെർട്ട് ഭരണസമിതി ചെയർമാനുമായ കെ. കൃഷ്ണൻകുട്ടിയും, സിയാൽ ഡയറക്ടറും വ്യവസായ മന്ത്രിയുമായ പി. രാജീവും ധാരണാ പത്രം കൈമാറി.

3 ഇലക്ട്രിക് ബസുകളാണ് വിമാനത്താവളത്തിൽ ആദ്യ ഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുക. ഓരോ ബസിനും പരമാവധി 2.90 കോടി രൂപ വീതം, ആകെ 8.7 കോടി രൂപയുടെ ധനസഹായം കെഎച്ച്വിഐസി ഫൗണ്ടേഷൻ നൽകും. ഒരു വർഷത്തിനകം ബസുകൾ വാങ്ങി സർവീസ് തുടങ്ങാനാണ് തീരുമാനം. ബസുകളുടെ ഉടമസ്ഥാവകാശം പ്രവർത്തനച്ചെലവും പരിപാലനച്ചെലവും സിയാൽ തന്നെ വഹിക്കും. റൂട്ടുകളും പ്രവർത്തന മാതൃകയും സിയാൽ നിശ്ചയിക്കും. സിയാലും ബിപിസിഎല്ലും ചേർന്ന് നിർമിച്ച ഗ്രീൻ ഹൈഡ്രജൻ പ്ലാന്‍റ് പ്രവർത്തനക്ഷമമായതോടെ ബസുകൾക്ക് ആവശ്യമായ ഇന്ധന വിതരണം വിമാനത്താവളത്തിനുള്ളിൽ തന്നെ ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com