മന്ത്രിമായുള്ള ചർച്ച വിജയിച്ചു; സിനിമ സമരം പിൻവലിച്ചു

സിനിമ ചിത്രീകരണം തടസമില്ലാതെ തുടരും

Cinema strike cancelled

സിനിമ സമരം പിൻവലിച്ചു

Updated on

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബുധനാഴ്ച നടത്താനിരുന്ന സിനിമ സമരം പിൻവലിച്ചു.സിനിമ സംഘടനകൾ മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. സിനിമ ചിത്രീകരണം തടസമില്ലാതെ തുടരും. തിങ്കളാഴ്ച തിയെറ്ററുകൾ അടച്ചിടില്ല.

സിനിമ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയെന്ന് സംഘടനാനേതാക്കൾ പറഞ്ഞു.

വൈദ്യുതി താരിഫ് ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങളിലും അനുകൂലമായ തീരുമാനമാണെന്നും നേതാക്കൾ പറഞ്ഞു. സിനിമ മേഖലയിൽ 60 വയസ് കഴിഞ്ഞവർക്ക് പെൻഷൻ അനുവദിച്ചുതരാമെന്നും മന്ത്രി അറിയിച്ചതായി നേതാക്കൾ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com