സപ്ലൈകോ സബ്സിഡി ഇനങ്ങളുടെ വില പുതുക്കി; അരിക്കും പച്ചരിക്കും വില കൂട്ടി, വെളിച്ചെണ്ണ വില കുറച്ചു

വിപണി വിലയ്ക്ക് അനുസൃതമായി നിരക്കില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തിന്‍റെ ഭാഗമായിട്ടാണ് സബ്‌സിഡി സാധനങ്ങളുടെ വില സപ്ലൈകോ പുതുക്കിയത്
civil supplies increased jaya rice price coconut oil price reduced
സപ്ലൈകോ സബ്സിഡി ഇനങ്ങളുടെ വില പുതുക്കി; അരിക്കും പച്ചരിക്കും വിലക്കൂട്ടി, വെളിച്ചെണ്ണ വില കുറച്ചു
Updated on

തിരുവനന്തപുരം: ജയ അരിക്കും പച്ചരിക്കും സപ്ലൈകോ വില കൂട്ടി. സബ്സിഡി ലഭിക്കുന്ന അരിക്ക് ഈ മാസം 3 രൂപയാണ് കൂടുന്നത്. ഇതോടെ കിലോഗ്രാമിന് യഥാക്രമം 29 രൂപയായി. കുറുവ, മട്ട അരി ഇനങ്ങളുടെ വില മൂന്നു മാസം മുമ്പു തന്നെ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ കിലോയ്ക്ക് 33 രൂപയാണ് ഇവയുടെ സബ്‌സിഡി വില.

വൻ പയറിന് നാലു രൂപ വർധിച്ചപ്പോൾ വെളിച്ചെണ്ണയ്ക്ക് 8 രൂപയും കുറച്ചു. ഇതോടെ വൻ പയറിന് കിലോയ്ക്ക് 79 രൂപയും വെളിച്ചെണ്ണയ്ക്ക് 175 രൂപയുമായി. ജിഎസ്ടി കണക്കാക്കാതെയുള്ള നിരക്കാണ് ഇത്.

വിപണി വിലയ്ക്ക് അനുസൃതമായി നിരക്കില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തിന്‍റെ ഭാഗമായിട്ടാണ് സബ്‌സിഡി സാധനങ്ങളുടെ വില സപ്ലൈക്കോ പുതുക്കിയത്. ചെറുപയര്‍ (kg) 90 രൂപ, ഉഴുന്ന് (kg) 95 രൂപ, കടല-69 രൂപ, തുവര പരിപ്പ് 115 രൂപ, പഞ്ചസാര (kg) 33 രൂപ എന്നിങ്ങനെയാണ് മറ്റ് സബ്‌സിഡി ഇനങ്ങളുടെ നിരക്ക്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com