
തിരുവനന്തപുരം : സിസാ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയ്ന്‍റ് ഡയറക്‌ടർ സ്ഥാനത്തു നിന്നു നീക്കി. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറായിരുന്ന എം എസ് രാജശ്രീയെ ജോയ്ന്‍റ് ഡയറക്‌ടറായി നിയമനം നൽകിയിട്ടുണ്ട്. സിസാ തോമസിനു പുതിയ ചുമതലയൊന്നും നൽകിയിട്ടില്ല. മാർച്ച് 31-നാണു സിസാ തോമസ് വിരമിക്കുന്നത്.
എപിജെ അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലറായി രാജശ്രീയെ നിയമിച്ചതു സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നു സിസാ തോമസിനെ വൈസ് ചാൻസിലറായി ഗവർണർ നിയമിച്ചത്. യൂണിവേഴ്സിറ്റികളുടെ അധികാരം സംബന്ധിച്ചു സർക്കാർ-ഗവർണർ പോരു തുടരുമ്പോഴാണ് സിസാ തോമസിനെ ജോയ്ന്‍റ് ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കിയിരിക്കുന്നത്.