സി.കെ. ജാനുവിന്‍റെ പാർട്ടി എൻഡിഎ വിട്ടു

സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
CK Janu's party leaves NDA

സി.കെ. ജാനു

Updated on

കോഴിക്കോട്: സി.കെ. ജാനുവിന്‍റെ നേതൃത്വത്തിലെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) എൻഡിഎ (നാഷണൽ ഡെമോക്രാറ്റിക് അലയൻസ്) ബന്ധം ഉപേക്ഷിച്ചു. ബിജെപി നയിക്കുന്ന എൻഡിഎയിൽ അവഗണന നേരിട്ട സാഹചര്യത്തിലാണ് തീരുമാനമെന്ന് സി.കെ. ജാനു പറഞ്ഞു.

ജാനുവിന്‍റെ അധ്യക്ഷതയിൽ ശനിയാഴ്ച കോഴിക്കോട് ചേർന്ന ജെആര്‍പി സംസ്ഥാന കമ്മിറ്റി യോഗമാണ് എൻഡിഎ വിടാനുള്ള തീരുമാനമെടുത്തത്. നിലവിൽ സ്വതന്ത്രമായി നിൽക്കുമെന്നാണ് ജെആര്‍പി നിലപാട്.

മറ്റു മുന്നണികളുമായി സഹകരിക്കണമോയെന്ന കാര്യമടക്കം പിന്നീട് തീരമാനിക്കുമെന്നും പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com