കാസർഗോഡ് ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിൽ കൂട്ടത്തല്ല്; 2 പേർക്ക് പരുക്ക്, വീടിന് തീയിട്ടു

വാക്ക് തർക്കത്തിൽ തുടങ്ങിയ പ്രശ്നം കൂട്ടത്തല്ലിൽ അവസാനിക്കുകയായിരുന്നു
clash after football match and house set on fire in kasaragod
കാസർഗോഡ് ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിൽ കൂട്ടത്തല്ല്; 2 പേർക്ക് പരുക്ക്, വീടിന് തീയിട്ടു
Updated on

കാസർഗോഡ്: കാസര്‍ഗോഡ് ചിത്താരിയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകർ തമ്മിൽ കൂട്ടത്തല്ല്. 2 പേർക്ക് പരുക്കേറ്റു. തെക്കുംപുറം സ്വദേശി റാഫി, ബാസിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ആക്രമണത്തിന് പിന്നാലെ ഒരു സംഘം ആളുകളെത്തി പൂച്ചക്കാട്ട് ഒരു വീടിന് തീയിട്ടു. പൂച്ചക്കാട് റഹ്മത്ത് റോഡിലെ കെ.എം. ഫൈസലിന്‍റെ വീടിനാണ് ഒരു സംഘം തീയിട്ടത്. രണ്ട് ബൈക്കുകളില്‍ എത്തിയ സംഘം പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ഫര്‍ണീച്ചറുകള്‍ അടക്കം കത്തി നശിച്ചു.

വാക്ക് തർക്കത്തിൽ തുടങ്ങിയ പ്രശ്നം കൂട്ടത്തല്ലിൽ അവസാനിക്കുകയായിരുന്നു. ചിത്താരി ഹസീന സ്പോര്‍ട്സ് ആന്‍റ് ആര്‍ട്സ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരത്തിന്‍റെ ഫൈനലിനിടെ സംഭവം. വിജയികളായ യംഗ് ഹീറോസ് പൂച്ചക്കാടിന്‍റെ ആരാധകർ കളിക്കളത്തില്‍ ഇറങ്ങി യുവാക്കളെ മര്‍ദിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com