കല്ലടി കോളെജിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടയടി; 18 പേർക്ക് സസ്പെൻഷൻ

കത്തിയും കല്ലും വടിയും ഉപയോഗിച്ച് വിദ്യാർഥികൾ പരസ്പരം ആക്രമിക്കുകയായിരുന്നു
കല്ലടി കോളെജിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടയടി; 18 പേർക്ക് സസ്പെൻഷൻ
Updated on

പാലക്കാട്: മണ്ണാർക്കാട് കല്ലടി എംഇഎസ് കോളെജിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടയടി. സംഘർഷത്തിൽ ആറുപേർക്ക് പരുക്കേറ്റു. ഇതിനു പിന്നാലെ കോളെജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ കൗൺസിൽ യോഗം തീരുമാനിച്ചു. മാത്രമല്ല 18 രണ്ടാം വർഷ വിദ്യാർഥികളെ 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യാനും തീരുമാനമായി.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വൈസ് പ്രിൻസിപ്പൽ അധ്യക്ഷനായ ആറംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. അടിയന്തര പിടിഎ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കുമെന്ന് കോളെജ് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കത്തിയും കല്ലും വടിയും ഉപയോഗിച്ച് വിദ്യാർഥികൾ പരസ്പരം ആക്രമിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com