തിരുവനന്തപുരം എൻസിപി ഓഫീസിൽ തല്ലുമാല

എൻസിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലാണ് പി.സി. ചാക്കോ- ശശീന്ദ്രൻ വിഭാഗം നേതാക്കൾ തമ്മിലടിച്ചത്
clash between ncp leaders in thiruvananthapuram district commitee office
തിരുവനന്തപുരം എൻസിപി ഓഫീസിൽ തല്ലുമാല
Updated on

തിരുവനന്തപുരം: എൻസിപി ഓഫീസിൽ നേതാക്കൾ തമ്മിലടിച്ചു. എൻസിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലാണ് പി.സി. ചാക്കോ- ശശീന്ദ്രൻ വിഭാഗം നേതാക്കൾ തമ്മിലടിച്ചത്. സംഘർഷത്തെ തുടർന്ന് ഓഫീസിലെ കസേരകളും ജനൽച്ചില്ലുകളും തകർത്തു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

പി.സി. ചാക്കോ ജില്ലാ പ്രസിഡന്‍റായി നിയമിച്ച ആർ. സതീഷ്കുമാറിന്‍റെയും മുൻ ജില്ലാ പ്രസിഡന്‍റ് ആറ്റുകാൽ അജിയുടെയും നേതൃത്വത്തിലുള്ള രണ്ടു വിഭാഗങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായത്.

പി.സി. ചാക്കോയുമായുള്ള അഭിപ്രായ വ‍്യത‍്യാസത്തിനെ തുടർന്ന് ആറ്റുകാൽ അജിയെ അടുത്തിടെ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറ്റുകയും ആർ. സതീഷ്കുമാറിനെ പി.സി. ചാക്കോ പുതിയ പ്രസിഡന്‍റായി നിയമിക്കുകയും ചെയ്തു. ബുധനാഴ്ച സതീഷ്കുമാർ ഓഫീസിലെത്തിയിരുന്നു. എന്നാൽ മുൻ ജില്ലാ പ്രസിഡന്‍റ് ആറ്റുകാൽ അജി ഓഫീസ് പിടിച്ചെടുക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com