കോഴിക്കോട്ട് ബസ് - ലോറി ജീവനക്കാർ തമ്മിൽ ക‍ൈയാങ്കളി

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം
Bus - lorry staff stand off in Kozhikode
Bus - lorry staff stand off in Kozhikode

കോഴിക്കോട്: കൊയിലാണ്ടിയിൽ നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാരും ലോറി ജീവനക്കാരനും തമ്മിൽ കയ്യാങ്കളി. ഉള്ളി കയറ്റിപ്പോകുകയായിരുന്ന ലോറി ഡ്രൈവറെ കൊയിലാണ്ടി റൂട്ടിൽ ഓടുന്ന സ്വകാര്യ ജീവനക്കാരൻ മർദിച്ചതായാണ് പരാതി.

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. ബസിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് തർക്കം തുടങ്ങിയത്.

ലോറിയുടെ ക്ലീനറെയാണ് ആദ്യം മർദിച്ചത്. തുടർന്ന് അവരും തിരിച്ചു മർദിക്കുകയായിരുന്നു. സംഭവത്തിൽ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com