കെഎസ്‌യു മാർച്ചിൽ സംഘർഷം; ലാത്തിയടിയിൽ നിരവധി പേർക്ക് പരുക്ക്

പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു
കെഎസ്‌യു മാർച്ചിൽ സംഘർഷം; ലാത്തിയടിയിൽ നിരവധി പേർക്ക് പരുക്ക്
Updated on

തിരുവനന്തപുരം: കേരളവർമ കോളഎജിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ കെഎസ്‌യു മാർച്ചിൽ സംഘർഷം. മന്ത്രി ആർ. ബിന്ദുവിന്‍റെ വീട്ടിലേക്കാണ് മാർച്ച് നടത്തിയത്.

പൊലീസ് നടത്തിയ ലാത്തി ചാർജിൽ വിദ്യാർഥിനിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു. മറ്റൊരു വിദ്യാർഥിയുടെ തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷ സ്ഥലത്ത് മൂന്നു തവണയാണ് പൊലീസ് ജലപീരങ്കി ഉപയോഗിച്ചത്. വിവിധയിടങ്ങളിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാർ കേരളീയം ഫ്ലക്സുകൾ തകർത്തു. പി.പി. ചിത്തരഞ്ജൻ എംഎൽഎയുടെ വാഹനം തടയുകയും ചെയ്തു. സംഭവത്തിൽ മൂന്നു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സംസ്ഥാനം വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താനും കെഎസ്‌യു തീരുമാനിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com