
ശബരിമല സ്വർണക്കൊള്ള; സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി മഹിളാ മോർച്ച, സംഘർഷം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയ്ക്കെതിരേ മഹിളാ മോർച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബിജെപി സംസ്ഥാന അധ‍്യക്ഷ നവ‍്യ ഹരിദാസിന്‍റെ നേതൃത്വത്തിലായിരുന്നു മാർച്ച്.
ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാർച്ച് ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പ്രവർത്തകർ ബാരിക്കേഡിനു മുകളിലേക്ക് കയറുകയും സെക്രട്ടേറിയറ്റിന്‍റെ മതിൽ ചാടിക്കടക്കാനും ശ്രമിച്ചതോടെയാണ് പൊലീസ് ജല പീരങ്കി പ്രയോഗിച്ചത്. തുടർന്ന് റോഡിൽ ഇരുന്നും സമരക്കാർ ശരണം വിളിച്ചു.