പാളയം സിഎസ്ഐ എൽഎംഎസ് പള്ളിക്കു മുന്നിൽ സംഘർ‌ഷം

ഇടവകയുടെ ചുമതലയുള്ള ബിഷപ്പ് ഡോ. റോയ്സ് വിക്‌ടറിനെ ഒരു വിഭാഗം പള്ളിയിൽ നിന്ന് ഇറക്കിവിട്ടു
clash infront of palayam csi lms church
clash infront of palayam csi lms church
Updated on

തിരുവനന്തപുരം: പാളയം സിഎസ്ഐ എൽഎംഎസ് പള്ളിക്കു മുന്നിൽ ചേരിതിരിഞ്ഞ് തർക്കവും സംഘർഷവും. ദക്ഷിണ കേരളമഹാ ഇടവകയുടെ അധികാരവുമായി ബന്ധപ്പെട്ടാണ് തർക്കം.

ഇടവകയുടെ ചുമതലയുള്ള ബിഷപ്പ് ഡോ. റോയ്സ് വിക്‌ടറിനെ ഒരു വിഭാഗം പള്ളിയിൽ നിന്ന് ഇറക്കിവിട്ടു. ഇതോടെ മറ്റൊരു വിഭാഗം ബിഷപ്പിനെ പോകാനനുവദിക്കാതെ വാഹനം തടഞ്ഞു. സ്ഥലത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com