മുട്ടയും ഗ്രേവിയും വെവ്വേറെ ആവശ്യപ്പെട്ടതിന്‍റെ പേരിൽ തർക്കം; കടക്കാരനെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ

വധശ്രമത്തിനാണ് മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
clash over egg curry

മുട്ടയും ഗ്രേവിയും വെവ്വേറെ ആവശ്യപ്പെട്ടതിന്‍റെ പേരിൽ തർക്കം; കടക്കാരനെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ

Updated on

ആലപ്പുഴ: മുട്ടക്കറിയുടെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് കടയുടമയെ ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ. കഞ്ഞിക്കുഴി മരുത്തോർവട്ടം കൊച്ചുവെളി വീട്ടിൽ അനന്തു, കമൽ ദാസ് എന്നിവരാണ് അറസ്റ്റിലായത്. ചേർത്തലയ്ക്ക് സമീപമുള്ള ഹോട്ടലിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. മുട്ടക്കറിക്ക് 30 രൂപയായതിനാൽ 20 രൂപയ്ക്ക് മുട്ട യും ഗ്രേവിയും നൽകിയാൽ യുവാക്കൾ ആവശ്യപ്പെട്ടു.

എന്നാൽ കടക്കാരൻ ഇരുവരോടും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതാണ് കലഹത്തിന് കാരണമായത്. ഇരുവരും കടയ്ക്കുള്ളിൽ കയറി ആക്രമിക്കുകയായിരുന്നു. വധശ്രമത്തിനാണ് മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇരുവരെയും റിമാൻഡ് ചെയ്തു. പൊലീസുകാരെ അസഭ്യം പറഞ്ഞ കേസിലെയും പ്രതികളാണ് ഇരുവരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com