പോപ്കോണിൽ ഉപ്പു കുറഞ്ഞതിന്‍റെ പേരിൽ കൂട്ടത്തല്ല്; കൊല്ലം അല്ല!

സിവിൽ പൊലീസ് ഓഫിസർമാരായ കെ. യദു, വിശാഖ് എന്നിവർക്കു നേരെയും ആക്രമണമുണ്ടായി.
clash over lack of salt in popcorn

പോപ്കോണിൽ ഉപ്പു കുറഞ്ഞതിന്‍റെ പേരിൽ കൂട്ടത്തല്ല്; കൊല്ലം അല്ല!

Updated on: 

കോഴിക്കോട്: പോപ്കോണിൽ ഉപ്പു കുറഞ്ഞതിന്‍റെ പേരിൽ കോഴിക്കോട് ബീച്ചിൽ കൂട്ടത്തല്ല്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വിൽപ്പനക്കാരിൽ നിന്ന് വാങ്ങിയ പോപ്കോണിൽ ഉപ്പു കുറഞ്ഞതിനെ ചോദ്യം ചെയ്തത് തല്ലിൽ അവസാനിക്കുകയായിരുന്നു.

പ്രശ്നത്തിൽ ഇടപെട്ട സിവിൽ പൊലീസ് ഓഫിസർമാരായ കെ. യദു, വിശാഖ് എന്നിവർക്കു നേരെയും ആക്രമണമുണ്ടായി. പൊലീസുകാരെ ആക്രമിച്ചയാൾ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾ പൊലീസുകാരുടെ കോളറിൽ കുത്തിപ്പിടിക്കുകയും കൈകൾ പിടിച്ചു തിരിക്കുകയും ചെയ്തുവെന്നാണ് ആരോപണം.