കൊല്ലത്ത് സ്കൂളിൽ കളിക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

തേവലക്കര ബോയ്സ് സ്കൂളിലെ വിദ്യാർഥി 13 വയസുള്ള മിഥുനാണ് മരിച്ചത്
Class 8 student dies of shock while playing at school in Kollam

കൊല്ലത്ത് സ്കൂളിൽ കളിക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

Updated on

കൊല്ലം: കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചതായി റിപ്പോർട്ട്. തേവലക്കര ബോയ്സ് സ്കൂളിലെ വിദ്യാർഥി 13 വയസുള്ള മിഥുനാണ് മരിച്ചത്. കളിക്കിടെ ഓടിനു മുകളിലേക്ക് വീണ ചെരിപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്കൂൾ കോമ്പൗണ്ടിനു മുകളിലെ വൈദ്യുതി ലൈൻ തട്ടി ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.

സ്കൂൾ കോമ്പൗണ്ടിൽ നിർമിച്ചിരിക്കുന്ന സൈക്കിൾ ഷെഡിനു മുകളിലേക്കു കയറിയ മിഥുന് കാൽ തെറ്റി വീണപ്പോൾ വൈദ്യുതി ലൈനിൽ പിടിച്ചുവെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ അധ്യാപകൻ ഉടൻ തന്നെ വൈദ്യുതി ബന്ധം വി‌ച്ഛേദിച്ച് കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്റ്ററോട് വിശദീകരണം തേടിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com