ക്ലാസ് മുറിയിലെ ഡസ്കിൽ താളം പിടിച്ചതിന് കുട്ടിയുടെ കരണത്തടിച്ച സംഭവം; അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു

എന്നാൽ അധ്യാപിക ക്ലാസിൽ കയറിവന്ന് താനല്ലെ ഡസ്ക്കിൽ കൊട്ടിയതെന്ന് ചോദിച്ച് മൂന്നാം ക്ലാസുക്കാരനെ കരണത്ത് അടിക്കുകയായിരുന്നെന്ന് കുട്ടി പറയുന്നു. 
ക്ലാസ് മുറിയിലെ ഡസ്കിൽ താളം പിടിച്ചതിന് കുട്ടിയുടെ കരണത്തടിച്ച സംഭവം; അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു
Updated on

മൂന്നാർ: ഇടുക്കി വണ്ടിപെരിയാറിൽ മൂന്നാം ക്ലാസ് വിദ്യർത്ഥിയുടെ കരണത്ത് അധ്യാപിക അടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്കൂളിലെ താൽക്കാലിക അധ്യാപികയായ ജൂലിയറ്റിനെതിരെയാണ് കേസ്. 

ക്ലാസ് ഡസ്കിലിരുന്ന് താളം പിടിച്ചതിനാണ് അധ്യാപിക കുട്ടിയുടെ കരണത്ത് അടിച്ച് കുട്ടിയുടെ ചെവിക്ക് പിടിച്ച് ഉയർത്തുകയും ചെയ്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പീരുമേട് മജിസ്രേറ്റിന്‍റെ നിർദേശ പ്രകാരമാണ് കേസെടുത്തത്. ജുവനൈസ് ജസ്റ്റിസ് ആക്‌ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അന്വേഷണത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്നും സിഐ അറിയിച്ചു. 

കഴിഞ്ഞ ശനിയാഴ്ച 11-ാം തീയതിയാണ് സംഭവം. ടീച്ചർ ക്ലാസിൽ ഇല്ലാത്തതിനാൽ കുട്ടികൾ ഡസ്കിൽ കൊട്ടി ശബ്ദമുണ്ടാക്കി. എന്നാൽ അധ്യാപിക ക്ലാസിൽ കയറിവന്ന് താനല്ലെ ഡസ്കിൽ കൊട്ടിയതെന്ന് ചോദിച്ച് മൂന്നാം ക്ലാസുക്കാരനെ കരണത്ത് അടിക്കുകയായിരുന്നെന്ന് കുട്ടി പറയുന്നു. 

വൈകുന്നേരം ജോലിക്കഴിഞ്ഞ് വന്ന അമ്മയാണ് കുട്ടിയുടെ മുഖത്ത് പാടുകാണുന്നതും ഭക്ഷണം പോലും കഴിക്കാന്‍ പറ്റാതെ വന്നതോയെ ആശുപത്രിയിൽ എത്തിച്ചത്. അധ്യാപിക അടിച്ച വിവരം കുട്ടി അമ്മയോട് പറഞ്ഞതോടെ ര‍ക്ഷിതാക്കൾ സ്കൂൾ അധികൃതർക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com