മിത്ത് വിവാദം: എൻഎസ്എസിനെതിരായ നാമജപക്കേസ് അവസാനിപ്പിച്ചു

സ്പീക്കർ എ.എൻ. ഷംസീറിന്‍റെ ഗണപതി പാരമർശത്തിൽ പ്രതിഷേധിച്ചാണ് എൻഎസ്എസ് നാമജപഘോഷയാത്ര നടത്തിയത്
എൻഎസ്എസ് നടത്തിയ നാമജപ ഘോഷയാത്രയിൽനിന്ന്.
എൻഎസ്എസ് നടത്തിയ നാമജപ ഘോഷയാത്രയിൽനിന്ന്.

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ എൻഎസ്എസ് നടത്തിയ നാമജപഘോഷയാത്രക്കെതിരായ കേസ് അവസാനിപ്പിച്ച് പൊലീസ്. തുടരന്വേഷണം അവസാനിപ്പിച്ചതായുള്ള റിപ്പോർട്ട് കോടതി അംഗീകരിച്ചു.

സ്പീക്കർ എ.എൻ. ഷംസീറിന്‍റെ ഗണപതി പാരമർശത്തിൽ പ്രതിഷേധിച്ചാണ് എൻഎസ്എസ് നാമജപഘോഷയാത്ര നടത്തിയത്. എൻഎസ്എസ് വൈസ് പ്രസിഡന്‍റ് എം. സംഗീത്കുമാറടക്കം കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരാണ് കേസെടുത്തത്. ഇടഞ്ഞു നിന്ന് എൻഎസ്എസ് നേതൃത്വത്തെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായി സർക്കാർ ഇടപെട്ടതിനു ശേഷമാണ് കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com