
തിരുവനന്തപുരം : മന്ത്രിമാരുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട് ചർച്ചകൾ മുറുകുകയാണ്. ഇപ്പോഴിതാ വീണ്ടും വിദേശയാത്രയ്ക്ക് തയ്യാറെടുക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. അമെരിക്കയിലും സൗദി അറേബ്യയിലും നടക്കുന്ന ലോക കേരള സഭയുടെ മേഖല സമ്മേളങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശ സന്ദർശനം നടത്താനൊരുങ്ങുന്നത്.
അമെരിക്കയിൽ സമ്മേളനം ജൂണിലാണ് തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബരിൽ സൗദി സമ്മേളനവുനവും നടക്കും. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന പരിപാടിയിലും മുഖ്യമന്ത്രിയടക്കം പങ്കെടുത്തിരുന്നു.