കറുപ്പിനോട് വിരോധമില്ല, നടക്കുന്നത് ആസൂത്രിത സമരം; മുഖ്യമന്ത്രി

ഇന പിൻതുണയില്ലാത്ത സമരമാണ് കേരളത്തിൽ നടക്കുന്നതെന്നു പറഞ്ഞ മുഖ്യമന്ത്രി അപകടകരമായ സമരമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നും കുറ്റപ്പെടുത്തി
കറുപ്പിനോട് വിരോധമില്ല, നടക്കുന്നത് ആസൂത്രിത സമരം; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ധനസെസ് വർധിപ്പിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്‍റെ പേരിൽ നടക്കുന്ന സമരം ആസൂത്രിതമാണ് , ഓടുന്ന വണ്ടിക്കുമുന്നിൽ ചാടി അപകടമുണ്ടാക്കാനുള്ള ശ്രമം നടന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കറുപ്പിനോട് വിരേധമില്ല, എന്നാൽ കുറച്ചു മാധ്യമങ്ങൾ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്, അതിനു വേണ്ടി പടച്ചു വിടുന്നതാണ് കറുപ്പു വിരോധമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

സംസ്ഥാനം സെസിൽ മിതമായ വർധനവാണ് വരുത്തിയത്. എന്നാൽ കേന്ദ്രം 13 തവണയാണ് പെട്രോളിയം ഉത്പന്നങ്ങളുടെ സെസും നികുതിയും വർധിപ്പിച്ചത്. ഇപ്പോൾ പ്രതിഷേധമായി എത്തിയവരെ ഒന്നും അന്ന് കണ്ടില്ലല്ലോ, ബിജെപി കേന്ദ്ര‌ത്തിൽ അവർ ഭരിക്കുന്നതുകൊണ്ട് സ്വഭാവികമായും പ്രതിഷേധം നടത്തിയില്ല, എന്നാൽ യുഡിഎഫും കേരളത്തിൽ‌ കേന്ദ്രം കാണിക്കുന്ന നിലപാടിൽ പ്രതിഷേധമുയർത്തിയിട്ടില്ല. ഇന പിൻതുണയില്ലാത്ത സമരമാണ് കേരളത്തിൽ നടക്കുന്നതെന്നു പറഞ്ഞ മുഖ്യമന്ത്രി അപകടകരമായ സമരമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നും കുറ്റപ്പെടുത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com