പ്രശാന്തൻ ഏത് സിപിഎം നേതാവിന്‍റെ ബിനാമിയാണെന്ന് അന്വേഷിക്കണം: വി.ഡി. സതീശൻ

പ്രശാന്തൻ ഉണ്ടാക്കിയിരിക്കുന്ന പാട്ടകരാറിലെ പേരും ഒപ്പും രണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി
should find out which CPM leader is  prashanthan's benami
വി.ഡി. സതീശൻ
Updated on

തിരുവനന്തപുരം: എഡിഎം നവീൻ ബാബു മരിച്ച സംഭവം സംസ്ഥാനം മുഴുവൻ ചർച്ച ചെയ്യുമ്പോൾ മുഖ‍്യമന്ത്രി എന്തുകൊണ്ടാണ് അനുശോചനം രേഖപ്പെടുത്താത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ‍്യമന്ത്രി പ്രതികരിക്കാത്തതിൽ വിസ്മയം തോന്നുന്നുവെന്നും സതീശൻ പറഞ്ഞു.

എഡിഎം അഴിമതിക്കാരനെന്ന് വരുത്തി തീർക്കാൻ സിപിഎം ശ്രമിച്ചത് കൊന്നതിനേക്കാൾ വലിയ ക്രൂരതയാണെന്നും പ്രശാന്തൻ ഏത് സിപിഎം നേതാവിന്‍റെ ബിനാമിയാണെന്ന് അന്വേഷിക്കണമെന്നും സതീശൻ പ്രതികരിച്ചു.

പ്രശാന്തൻ ഉണ്ടാക്കിയിരിക്കുന്ന പാട്ടകരാറിലെ പേരും ഒപ്പും രണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കലക്റ്റർ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും കലക്‌റ്ററുടെ പങ്ക് വ‍്യക്തമാക്കണമെന്നും സതീശൻ ആരോപിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com