

VD Satheesan
file image
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ ജൂൺ 19 വരെ ആർക്കും നേരിൽ കാണാനാവില്ലെന്ന് അറിയിപ്പ്. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇത്തരമൊരു അറിയിപ്പ് പുറപ്പെടുവിച്ചത്. ബജറ്റ് തയ്യാറാക്കുന്നതിന്‍റെ തെരക്കിലാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി എന്നാണ് അറിയിപ്പിൽ പറയുന്നത്.
വെള്ളിയാഴ്ചവരെ സന്ദർശകരെ നേരിൽ കാണാനാവില്ലെന്നതിൽ ഖേദിക്കുന്നെന്നും താത്ക്കാലിക ബുദ്ധിമുട്ടുകളിൽ നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും നാടിന്റെ മികച്ചൊരു നാളേയ്ക്കായുള്ള ഈ വലിയ ദൗത്യത്തില്‍ എല്ലാവരുടെയും ആത്മാര്‍ത്ഥമായ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും അറിയിപ്പിൽ പറയുന്നു.