ഫെയർനസ് ക്രീം തേച്ച് 17 കാരിയുടെ വൃക്ക തകരാറിലായ സംഭവത്തിൽ ഇടപെട്ട് മുഖ‍്യമന്ത്രിയുടെ ഓഫിസ്

മെർക്കുറി അടങ്ങുന്ന ഫേസ് ക്രീമുകളുടെ വിൽപ്പന തടയാനും പരിശോധനകൾക്കുമായി എല്ലാ ജില്ലകളിലും പ്രത‍്യേക സംഘം രൂപീകരിക്കണമെന്ന ആവശ‍്യം പരിശോധിച്ച് നടപടിയെടുക്കാൻ മുഖ‍്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി
Chief Minister's Office intervenes in incident where 17-year-old girl suffered kidney failure after using fairness cream

വി.ഡി. സതീശൻ

Updated on: 

മലപ്പുറം: മുഖം വെളുക്കാൻ ഫെയർനസ് ക്രീം തേച്ച 17കാരിക്ക് വൃക്ക രോഗം ബാധിച്ച സംഭവത്തിൽ ഇടപെട്ട് മുഖ‍്യമന്ത്രി വി.ഡി. സതീശന്‍റെ ഓഫിസ്. മെർക്കുറി അടങ്ങുന്ന ഫേസ് ക്രീമുകളുടെ വിൽപ്പന തടയാനും പരിശോധനകൾക്കുമായി എല്ലാ ജില്ലകളിലും പ്രത‍്യേക സംഘം രൂപീകരിക്കണമെന്ന ആവശ‍്യം പരിശോധിച്ച് നടപടിയെടുക്കാൻ മുഖ‍്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി.

അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ആരോഗ‍്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭ നൽകിയ പരാതിയിലായിരിക്കും പരിശോധന നടക്കുക.

അതേസമയം, വിഷയത്തിൽ ബാലവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഓൺലൈൻ മുഖേന വാങ്ങിയ ഫെയർനസ് ക്രീം ഒരു വർഷത്തോളം ഉപയോഗിച്ചെന്നാണ് കുട്ടി പറയുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ആശുപത്രിയിലെത്തുകയും പരിശോധനയിൽ മെർക്കുറിയുടെ അളവ് അപകടകരമായ തോതിൽ ഉയർന്നതായി കണ്ടെത്തുകയുമായിരുന്നു.