തിരുവനന്തപുരം: 60 വയസ് പൂർത്തിയായ 55,781 പട്ടികവർഗക്കാർക്ക് 1000 രൂപ വീതം സംസ്ഥാന സർക്കാർ ഓണസമ്മാനം നൽകും. പട്ടികവർഗ വികസന വകുപ്പ് ജില്ലാ ഓഫീസുകൾ വഴി ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് തുക കൈമാറും. ഓണത്തിന് മുമ്പുതന്നെ എല്ലാവരുടെയും അക്കൗണ്ടിൽ പണം നൽകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ വർഷം 52,140 പേർക്ക് ഓണസമ്മാനം നൽകിയിരുന്നു. കോട്ടയം ജില്ലയിലുള്ളവർക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം തുക വിതരണം ചെയ്യും. മുൻകാലങ്ങളിൽ ഓണക്കോടിയായി നൽകി വന്ന സമ്മാനം 2021 മുതലാണ് പണമായി നൽകിത്തുടങ്ങിയത്.