

പിണറായി വിജയൻ
തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റു ചെയ്തത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം. പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയനയച്ച വൈകാരിക ശബ്ദസന്ദേശം മുഖ്യമന്ത്രി കേട്ടതോടെ ഡിജിപിക്ക് അറസ്റ്റു ചെയ്യാൻ അടിയന്തര നിർദേശം നൽകുകയായിരുന്നു.
രാഹുൽ പുറത്ത് നിൽക്കുന്നത് തനിക്കും കുടുംബത്തിനും ഭീഷണിയാണെന്നും അറസ്റ്റ് വൈകുന്നതിൽ ആശങ്കയുണ്ടെന്നും പരാതിക്കാരി പറഞ്ഞിരുന്നു.
വിദേശത്തു നിന്നെത്തിയ ശേഷം മൊഴി രേഖപ്പെടുത്തിയാൽ മതിയെന്നും അറസ്റ്റ് ചെയ്യാമെന്നുമുള്ള തീരുമാനത്തിലേക്ക് പൊലീസ് കടക്കുകയായിരുന്നു. രാഹുൽ ഒളിവിൽ പോവാതിരിക്കാനാണ് രാത്രി തന്നെ രഹസ്യനീക്കത്തിലൂടെ അറസ്റ്റു ചെയ്തത്.