pinarayi vijayan | ep jayarajan
pinarayi vijayan | ep jayarajanfile image

''പാപിക്കൊപ്പം ശിവൻ കൂടിയാൽ ശിവനും പാപിയാവും'', ഇ.പി. ജയരാജനെ വിമർശിച്ച് മുഖ്യമന്ത്രി

കേരളത്തിൽ സിപിഎമ്മിനും എനിക്കുമെതിരേ ദശാബ്ദങ്ങളായി പ്രവർത്തിക്കുന്ന ആളുകളുണ്ട്. അവർക്ക് ധനസഹായങ്ങളെത്തിക്കുന്നവരുമുണ്ട്

കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരുമായി നല്ല ബന്ധം പുലർത്തുന്ന ആളാണ് ഇപി. എന്നാൽ പാപിക്കൊപ്പം ശിവൻ കൂടിയാൽ ശിവനും പാപിയാവും. അത്തരക്കാരോടൊപ്പമുള്ള കൂടിക്കാഴ്ചകൾ ഒഴിവാക്കേണ്ടതായിരുന്നെന്നും, മുൻപും ഇപിക്ക് ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

''പ്രകാശ് ജാവദേക്കറെ കാണുന്നതിൽ തെറ്റില്ല. പൊതു പരിപാടിക്കിടെ ഞാനും നിരവധി തവണ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ദല്ലാൾ നന്ദകുമാറിനെക്കുറിച്ച് എനിക്ക് നന്നായി അറിയാം. കേരളത്തിൽ സിപിഎമ്മിനും എനിക്കുമെതിരേ ദശാബ്ദങ്ങളായി പ്രവർത്തിക്കുന്ന ആളുകളുണ്ട്. അവർക്ക് ധനസഹായങ്ങളെത്തിക്കുന്നവരുമുണ്ട്. ചില മാധ്യമങ്ങളും അവർക്കൊപ്പം നിന്നിട്ടുണ്ട്. താൽക്കാലികമായ എന്തെങ്കിലും നേട്ടങ്ങളുണ്ടാകാം. എന്നിട്ട് എന്തെങ്കിലും ഫലം കിട്ടിയോ‍?'' എന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തിൽ ബിജെപിയും യുഡിഎഫും ഓരേ രീതിയിലാണ് പ്രചാരണം നടത്തുന്നത്. ബിജെപിക്ക് എതിരെ രാജ്യത്തിനുള്ളിൽ വലിയൊരു ജനമുന്നേറ്റമാണ് നടത്തുന്നത്. കേരളത്തില്‍ ബിജെപിക്ക് സ്വീകാര്യതയില്ല. ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ചരിത്ര വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി കേരളത്തിനെതിരെയുള്ള നിലപാടാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. കേരളത്തിൽ നിന്നും വിജയിച്ചു പോയ യുഡിഎഫ് എംപിമാരും കേരളത്തിന് വേണ്ടി ശബ്ദം ഉയർത്തിയിട്ടില്ല അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് അതിനുള്ള മറുപടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com