പ്രാപ്തരായവരെ എംപിമാരാക്കണം: മുഖ്യമന്ത്രി

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഭരണഘടനാമൂല്യങ്ങൾ പരിരക്ഷിക്കുന്നതിനും ഭരണഘടനാ സ്ഥാപനങ്ങളുടെ അതിജീവനത്തിനും ജനങ്ങളുടെ സാഹോദര്യത്തിലധിഷ്ഠിതമായ ജീവിതത്തിനുതകുന്ന ഭരണസംവിധാനം രൂപപ്പെടുത്തുന്നതിനും വഴിവയ്ക്കുന്നതാകട്ടെ ഓരോ വോട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മേഖലാപരമായ അസന്തുലിതാവസ്ഥ, വികസനകാര്യത്തിലെ വിവേചനം എന്നിവ അവസാനിപ്പിക്കാനും സംസ്ഥാനങ്ങളുടെ ന്യായമായ ജനാധിപത്യ - ഭരണഘടനാ അവകാശങ്ങൾ ഉറപ്പാക്കാനും ദുസ്സഹമായ ജീവിത സാഹചര്യങ്ങളിൽ ആശ്വാസമെത്തിക്കാനും ഭേദചിന്തകൾക്കതീതമായി മനുഷ്യമനസ്സുകളുടെ ഒരുമ ഊട്ടിയുറപ്പിക്കാനും കഴിയുന്ന ഭരണസംവിധാനം ഒരുക്കുന്നതാകണം നമ്മുടെ ജനാധിപത്യ അവകാശത്തിന്‍റെ വിനിയോഗം.

കേരളത്തിന്‍റെയും കേരളീയരുടെയും ആശയാഭിലാഷങ്ങളും അവകാശങ്ങളും ലോക്‌സഭയിൽ ഉയർത്തുന്നതിനും, ജനങ്ങളോടും നാടിനോടുമുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതിനും പ്രാപ്തരായവരെ കേരളത്തിന്‍റെ പ്രതിനിധികളായി ലോക്‌സഭയിൽ എത്തിക്കാനാകണം. ഇക്കാര്യം മനസ്സിൽ വച്ചുകൊണ്ട് സമ്മതിദാനാവകാശം വിനിയോഗിക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com