സിദ്ധാർഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിച്ചിട്ടില്ല, ചില ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്: മുഖ്യമന്ത്രി

ഏതാനും ഉദ്യോഗസ്ഥർ രണ്ടു മൂന്നോ ദിവസം വൈകിപ്പിച്ചതുകൊണ്ടുമാത്രം കാര്യങ്ങൾ അട്ടിമറിക്കാൻ പറ്റുമോ?
cm pinarayi vijayan
cm pinarayi vijayan

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളെജിലെ വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാര്യക്ഷമവും സുതാര്യവുമായ അന്വേഷണ നടപടികളാണ് സർക്കാരും പൊലീസും സ്വീകരിച്ചത്. എന്നാൽ മൂന്ന് ഉദ്യോഗസ്ഥർക്ക് ജാഗ്രത കുറവുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

‌ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന്. സിദ്ധാർഥന്‍റെ കുടുംബം നിവേദനം നൽകിയപ്പോൾ തന്നെ നിങ്ങളുടെ ആവശ്യം അതാണെങ്കിൽ സിബിഐക്ക് വിടാമെന്ന് താൻ പറഞ്ഞു. അന്നുതന്നെ സർക്കാർ ഉത്തരവിറക്കി. ഏതാനും ഉദ്യോഗസ്ഥർ രണ്ടു മൂന്നോ ദിവസം വൈകിപ്പിച്ചതുകൊണ്ടുമാത്രം കാര്യങ്ങൾ അട്ടിമറിക്കാൻ പറ്റുമോ? ചില ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായതിനാൽ ആഭ്യന്തരവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com