

പിണറായി വിജയൻ, ഇ. ശ്രീധരൻ
തിരുവനന്തപുരം: കെ റെയിലിന് ബദൽ പാത നിർദേശം മുന്നോട്ടുവച്ച മെട്രൊ മാൻ ഇ. ശ്രീധരനെതിരേ പരിഹാസവുമായി മുഖ‍്യമന്ത്രി പിണറായി വിജയൻ. ശ്രീധരൻ പറയുന്നത് കേട്ട് ഡൽഹിക്ക് പോയപ്പോൾ കേന്ദ്രമന്ത്രിക്ക് പദ്ധതിയെ പറ്റി അറിവുണ്ടായിരുന്നില്ലെന്നാണ് മുഖ‍്യമന്ത്രി പറയുന്നത്.
ഒരേ വഴിയിലൂടെ മുന്നോട്ടു പോയ സർക്കാരും മെട്രൊ മാനു ഇപ്പോൾ രണ്ടു വഴിയിലാണെന്നു പറഞ്ഞ മുഖ‍്യമന്ത്രി ശ്രീധരനെ വെട്ടാൻ കൂടിയാണ് സർക്കാർ ആർആർടിഎസിലേക്ക് മാറിയതെന്ന് ആരോപിച്ചു.
കെ റെയിൽ അനിശ്ചിതത്തിലായപ്പോഴാണ് ശ്രീധരൻ ബദൽ പാതാ നിർദേശം മുന്നോട്ടു വച്ചതെന്നും അത് ഏറ്റെടുത്ത് സർക്കാർ മുന്നോട്ടു പോയെങ്കിലും പിന്നീടൊന്നും നടന്നില്ലെന്നും മുഖ‍്യമന്ത്രി വ‍്യക്തമാക്കി. സംസ്ഥാന സർക്കാർ നിർദേശം വേണ്ട രീതിയിൽ കേന്ദ്രത്തിലെത്തിച്ചില്ലെന്നായിരുന്നു ശ്രീധരൻ പറഞ്ഞിരുന്നത്.