''ഭരണഘടനയോടുള്ള അപമാനം''; ആർഎസ്എസ് ശതാബ്ദിയിൽ നാണയവും സ്റ്റാമ്പും പുറത്തിറക്കിയതിനെതിരേ മുഖ‍്യമന്ത്രി

എക്സിലൂടെയാണ് വിമർശനവുമായി മുഖ‍്യമന്ത്രി രംഗത്തെത്തിയത്
cm pinarayi vijayan against release of rss centenary coin

മുഖ‍്യമന്ത്രി പിണറായി വിജയൻ

file
Updated on

തിരുവനന്തപുരം: ആർഎസ്എസിന്‍റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് പ്രത‍്യേക തപാൽ സ്റ്റാംമ്പും നാണയവും പുറത്തിറക്കിയ സംഭവത്തിൽ വിമർശനവുമായി മുഖ‍്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയോടുള്ള കടുത്ത അപമാനമാണിതെന്ന് മുഖ‍്യമന്ത്രി എക്സിൽ കുറിച്ചു.

അതേസമയം, നാണയവും തപാൽ സ്റ്റാംമ്പും പുറത്തിറക്കിയതിനെതിരേ കഴിഞ്ഞ ദിവസം പോളിറ്റ് ബ‍്യൂറോയും വിമർശനം നടത്തിയിരുന്നു.

cm pinarayi vijayan against release of rss centenary coin
'ഹിന്ദു ദേവതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധാർഹം'; ആർഎസ്എസിനെതിരേ സിപിഎം

ഇതിനു പിന്നാലെയാണ് മുഖ‍്യമന്ത്രി പിണറായി വിജയനും വിമർശിച്ചിരിക്കുന്നത്. ഹിന്ദു ദേവതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധാർഹമാണെന്നും ഭരണഘടനാ പദവിയുടെ അന്തസ് പ്രധാനമന്ത്രി നരേന്ദ്രമോദി താഴ്ത്തികെട്ടിയെന്നുമായിരുന്നു പോളിറ്റ് ബ‍്യൂറോയിൽ വിമർശനമുണ്ടായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com