പൂരം പ്രതിസന്ധി; ദേവസ്വം പ്രതിനിധികളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനെയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെയും വിമർശിച്ചു കൊണ്ടാണ് ബിജെപി-കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു
Pinarayi Vijayan
Pinarayi Vijayan
Updated on

തിരുവനന്തപുരം: തൃശൂർ പൂരവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ദേവസ്വം പ്രതിനിധികളുമായി വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഓൺലൈനായാണ് യോഗം വിളിച്ചിരിക്കുന്നത്.

വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനെയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെയും വിമർശിച്ചു കൊണ്ടാണ് ബിജെപി-കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. പിന്നാലെ ബുധനാഴ്ച തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിക്ക് മുന്നില്‍ പ്രതിസന്ധി അവതരിപ്പിക്കാന്‍ പൂരം സംഘാടകരായ ദേവസ്വങ്ങള്‍ നീക്കം നടത്തുന്നുണ്ട്. മിനി പൂരമൊരുക്കാനുള്ള നീക്കം സുരക്ഷയെ തട്ടി തീരുമാനമാകാതെ നില്‍ക്കുകയാണ്. പതിനഞ്ച് ആനകളെ നിരത്തിയുള്ള മിനി പൂരത്തിന് അനുമതി ലഭിക്കാന്‍ ഇടയില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com