വിവാദത്തിനുള്ള സമയമല്ല; ആരോഗ്യമന്ത്രിക്ക് പോവാന്‍ കഴിയാത്ത വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി

കുവൈറ്റിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹവുമായി വ്യോമസേന വിമാനം കൊച്ചിയിലെത്തിച്ചിട്ടുണ്ട്
cm pinarayi vijayan on kuwait fire accident
cm - pinarayi vijayan

കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോർജിന് കുവൈറ്റിലേക്ക് പോവാൻ കഴിയാത്ത കേന്ദ്ര നടപടി ശരിയായില്ലെന്നും എന്നാൽ ഇത് വിവാദത്തിനുള്ള സമയമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം പിന്നീട് ചർച്ച ചെയ്യാം. കുവൈത്ത് തീപ്പിടിത്ത ദുരന്തത്തില്‍ മരിച്ചവരുടെ ഭൗതികശരീരം ഏറ്റുവാങ്ങാന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു മുഖ്യമന്ത്രി.

കുവൈറ്റിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹവുമായി വ്യോമസേന വിമാനം കൊച്ചിയിലെത്തിച്ചിട്ടുണ്ട്. 23 മലയാളികളുടേയും 7 തമിഴ്നാട് സ്വദേശികളുടേയും ഒരു കർണാടക സ്വദേശിയുടേയും മൃതദേഹമാണ് കൊച്ചിയിൽ ഇറക്കുക. കർണാടക, തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങൾ കൊച്ചി എയർപോർട്ടിൽ വച്ച് അതാത് സർക്കാരുകൾ ഏറ്റുവാങ്ങും. മറ്റ് മൃതദേഹങ്ങൾ ഈ വിമാനത്തിൽ തന്നെ ഡൽഹിയിലേക്ക് അയക്കും.

Trending

No stories found.

Latest News

No stories found.