
തിരുവനന്തപുരം: സിപിഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഐകൃദാർഢ്യ റാലിയിൽ ക്ഷണം ലഭിച്ചാൽ വരുമെന്ന് പറഞ്ഞതിനാലാണ് ക്ഷണിച്ചത്. എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്ന് പലസ്തീൻ ജനതയ്ക്ക് ഐകൃദാർഢ്യം പ്രഖ്യാപിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് റാലിയിൽ ക്ഷണിച്ചാൽ പോകുമെന്ന് മുസ്ലീം ലീഗ് നേതാവ് തന്നെയാണ് പരസ്യമായി പറഞ്ഞത്. അപ്പോൾ തന്നെ സിപിഎം നിലപാട് വ്യക്തമാക്കിയിരുന്നു. അതിൽ പ്രത്യേക വ്യാമോഹങ്ങളോന്നും ഉണ്ടായിട്ടില്ല, ചിലർ വിലക്കിയെന്നോക്കെ കേൾക്കുന്നു. അത് അവരുടെ കാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.