അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; കോളെജുകളിൽ സൗജന്യ ഭക്ഷണം

പ്രധാനമായും 4 ക്ലേശ ഘടകങ്ങളാണ് അതിദാരിദ്ര്യ നിർണയത്തിലുള്ളത്. ഭക്ഷണം, ആരോ​ഗ്യം, വരുമാനം, വാസസ്ഥലം എന്നിവ
Pinarayi Vijayan
Pinarayi Vijayan
Updated on

തുരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭാസആവശ്യങ്ങൾക്ക് കെഎസ് ആർടിസി ബസിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ. അതിദരിദ്ര നിർമാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പത്താംക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് വീടിന്‍റെ അടുത്തു തന്നെയുള്ള സ്ക്കൂളുകളിൽ പ്രവേശനം നൽകും , ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റെപ്പന്‍റ്. കോളെജ് ക്യാന്‍റീനിൽ നിന്നും സൗജന്യ ഭക്ഷണം എന്നിവ നൽകാനും യോഗത്തിൽ‌ തീരുമാനമായി. ഭൂരഹിത- ഭവന രഹിതരായ അതിദരിദ്രർക്ക് ഭൂമിയും വീടും നൽകാനുള്ള പദ്ധതി ഊർജിതമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ഭിന്നശേഷിക്കാര്‍ക്ക് യുഡി ഐഡി നല്‍കുന്നതിനു പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും.

മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക ശുശ്രൂഷ നൽകുകയും പുനരധിവസിപ്പിക്കുകയും വേണം. അലഞ്ഞു തിരിഞ്ഞു നടക്കുന്നവർ മാനസിക പ്രശ്നമുള്ളവർ എന്നിവർക്ക് മെഡിക്കൽ കോളെജ് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ മനോരോഗ വിദഗ്ധരുടെ സേവനം ലഭ്യമാക്കണം എന്നീ നിർദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്.

പ്രധാനമായും 4 ക്ലേശ ഘടകങ്ങളാണ് അതിദാരിദ്ര്യ നിർണയത്തിലുള്ളത്. ഭക്ഷണം, ആരോ​ഗ്യം, വരുമാനം, വാസസ്ഥലം എന്നിവയാണവ. ഭക്ഷണം മാത്രം ക്ലേശകരമായ 4,736 കുടുംബങ്ങളാണുള്ളത്. ആരോ​ഗ്യം ക്ലേശകരമായ 28,663 വ്യക്തികൾ ഉൾപ്പെട്ട 13,753 കുടുംബങ്ങളുണ്ട്. വരുമാനം മാത്രം ക്ലേശകരമായ 1,705 കുടുംബങ്ങളും ഭക്ഷണവും ആരോ​ഗ്യവും ക്ലേശകരമായ 8,671 കുടുംബങ്ങളുമാണുള്ളത്.

വരുമാന പ്രശ്നങ്ങളുള്ളവർക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ വരുമാനം കണ്ടെത്താൻ തൊഴിൽ കാർഡുകൾ എടുത്ത് നൽകും. പശു വിതരണം, തയ്യൽ മെഷിൻ എന്നിവയും നൽകി. കുട്ടികൾക്ക് പുസ്തകം, പേന, കുട, ബാ​ഗ്, ചോറ്റുപാത്രം, ബോക്സ്, സ്റ്റീൽ വാട്ടർബോട്ടിൽ തുടങ്ങിയവ വിതരണം ചെയ്തു.

2025 നവംബർ ഒന്നിന് അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് സർക്കാർ ലക്ഷ്യം. 2023, 2024 വർഷങ്ങളിൽ ഒന്ന്, രണ്ട് ഘട്ട പ്രഖ്യാപനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഓരോ വിഭാ​ഗങ്ങളിൽ എത്ര കുടുംബങ്ങളെ ഇതുവരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു എന്ന് പ്രത്യേകം പ്രഖ്യാപിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com