

പിണറായി വിജയൻ
തിരുവനന്തപുരം: ഭരണത്തുടർച്ചക്കായി ജനം ഒറ്റക്കെട്ടായി അണിനിരക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് വികസനവും ജനക്ഷേമവുമാണ് എൽഡിഎഫ് ലക്ഷ്യംവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
യുഡിഎഫ് ഭരണ കാലത്തെയും മുഖ്യമന്ത്രി വിമർശിച്ചു. യുഡിഎഫ് കാലത്ത് 18 മാസം പെൻഷൻ മുടങ്ങിയെന്നും ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങൾ യുഡിഎഫ് കാലത്ത് തകർന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രകടന പത്രിക ചവറ്റുകൊട്ടയിലെറിയുന്ന സംസ്കാരം ഇന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർഗീയതയെ കൂട്ട് പിടിച്ച് പ്രതിപക്ഷം അസത്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ഡീല്‍ ആരോപണം കോണ്‍ഗ്രസിന്‍റെ മുന്‍കൂര്‍ ജാമ്യമെടുക്കലെന്ന് പിണറായി വിജയന്‍ പറയുന്നു. യുഡിഎഫ് ഭരണത്തിന്‍റെ ആ ഇരുണ്ട കാലത്ത് നിന്നും ഇടത് സർക്കാരാണ് കേരളത്തെ പുനർ നിർമിക്കാൻ ശ്രമിച്ചതെന്നും വലതുപക്ഷ സംസ്കാരം കേരളത്തിന് അന്യമാണെന്നും പിണറായി പറഞ്ഞു.