

File image
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാണണമെന്ന് അവർ ആവശ്യപ്പെട്ടത് പ്രകാരം കൂടിക്കാഴ്ച നടത്തിയതെന്നും സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാൻ വന്നുവെന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എകെജി സെന്‍ററിൽ വച്ചായിരുന്നു കൂടിക്കാഴ്ച. എന്നുവെച്ച് ആരും ജമാ അത്തെ ഇസ്ലാമിയെ ശുദ്ധീകരിക്കാൻ നോക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡർ പരിപാടിയിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
1992 ലാണ് കോൺഗ്രസ് സർക്കാർ ജമാ അത്തെ ഇസ്ലാമിയെ നിരോധിക്കുന്നത്. ഇതിലുള്ള പ്രതിഷേധ വോട്ടാണ് 1996 ൽ ജമാ അത്തെ ഇസ്ലാമി എൽഡിഎഫിന് ചെയ്തത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരിക്കെ ജമാ അത്തെ ഇസ്ലാമി വർഗീയ സംഘടനയെന്ന് യുഡിഎഫ് സർക്കാർ സത്യവാങ്മൂലം നൽകി. ജമാ അത്തെ ഇസ്ലാമിക്ക് അനുകൂലമായ ഒരു നിലപാടും എൽഡിഎഫ് ഒരു ഘട്ടത്തിലും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.