വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

ഇഡി നോട്ടീസ് അയച്ച് പേടിപ്പിക്കാനാണ് നോക്കിയത്
cm pinarayi vijayan rejected ma baby statement

പിണറായി വിജയൻ| എം.എ. ബേബി

Updated on

തിരുവനന്തപുരം: മകൻ വിവേക് കിരണിനെതിരായ ഇഡി നോട്ടീസിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി നടത്തിയ പ്രതികരണം വസ്തുതകൾ മനസിലാകാതെയുള്ളതാണെന്ന് മുഖ്യമന്ത്രി. അദ്ദേഹം വാർത്തകൾ കണ്ട് പ്രതികരിച്ചതായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകന് എതിരായ നോട്ടീസ് ഒരു അടിസ്ഥാനവുമില്ലാത്ത നോട്ടീസെന്നായിരുന്നു ചെന്നൈയില്‍ പാര്‍ട്ടി പരിപാടിക്കെത്തിയ എം.എ. ബേബി പ്രതികരിച്ചിരുന്നത്. ഇഡി നോട്ടീസ് അയച്ച് പേടിപ്പിക്കാനാണ് നോക്കിയത്. ഇഡി ബിജെപി സർക്കാരിന്‍റെ എക്സ്റ്റൻഷൻ ഡിപ്പാർട്മെന്‍റ് ആണെന്നും വസ്തുതകൾ ഇല്ലാത്ത നോട്ടീസാണിതെന്നും നോട്ടീസ് അയച്ചിട്ട്‌ അതില്‍ അവര്‍ക്കുതന്നെ പിന്നീട് കഴമ്പില്ലെന്ന് കണ്ട് പിന്‍വലിക്കേണ്ടിവന്നതാണെന്നായിരുന്നു ബേബിയുടെ പ്രതികരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com