''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

ഇടത് മുന്നണി യോഗത്തിലാണ് മുഖ‍്യമന്ത്രി പ്രതികരിച്ചത്
cm pinarayi vijayan responded in police attacks in the state

പിണറായി വിജയൻ

Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി പിണറായി വിജയൻ. ഇടത് മുന്നണി യോഗത്തിലാണ് മുഖ‍്യമന്ത്രി പ്രതികരിച്ചത്. പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നായിരുന്നു മുഖ‍്യമന്ത്രിയുടെ പ്രതികരണം. വീഴ്ചകൾ പർവതീകരിച്ച് കാണിക്കാൻ ശ്രമം നടക്കുന്നുവെന്നും മുഖ‍്യമന്ത്രി ആരോപിച്ചു.

കുറ്റക്കാർക്കെതിരേ നടപടി സ്വീകരിച്ചതായും പൊലീസിന്‍റെ ഭാഗത്തു നിന്നും തെറ്റായ ഒന്നും ഉണ്ടാകില്ലെന്നും മുഖ‍്യമന്ത്രി വ‍്യക്തമാക്കി. 40 മിനിറ്റുകൾ സമയമെടുത്താണ് മുഖ‍്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. അതേസമയം നിലവിൽ ഉയർന്നു വന്നിരിക്കുന്നത് വർഷങ്ങൾ പഴക്കമുള്ള കേസുകളാണെന്നാണ് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും ആരോപിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com