ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി

കേരളത്തിലെ ചില സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം റദ്ദാക്കിയ സംഭവത്തിലും കർശന നടപടി സ്വീകരിക്കുമെന്നും മുഖ‍്യമന്ത്രി പറഞ്ഞു
cm pinarayi vijayan responded to attack on christmas celebrations in palakkad and north india

പിണറായി വിജയൻ

file
Updated on

തിരുവനന്തപുരം: പാലക്കാട്ടും ഉത്തരേന്ത‍്യയിലും ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതികരണവുമായി മുഖ‍്യമന്ത്രി പിണറായി വിജയൻ. ഇതിനു പിന്നിൽ സംഘപരിവാർ ശക്തികളാണെന്നു പറഞ്ഞ മുഖ‍്യമന്ത്രി സംസ്ഥാനത്ത് ഇത്തരം ശക്തികൾ തലപൊക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് കൂട്ടിച്ചേർത്തു.

മതപരിവർത്തനം ആരോപിച്ചാണ് മധ‍്യപ്രദേശിലെ ജബൽപൂരിൽ ബിജെപി പ്രവർത്തകർ സംഘർഷമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേരളത്തിലെ ചില സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം റദ്ദാക്കിയ സംഭവത്തിലും കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ‍്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് മുഖ‍്യമന്ത്രിയുടെ പ്രസ്താവന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com