ഒടുവിൽ മൗനം വെടിയാനൊരുങ്ങി മുഖ്യമന്ത്രി; ബ്രഹ്മപുരം വിഷയത്തിൽ പ്രത്യേക പ്രസ്താവന നടത്തും

12 ദിവസം നീണ്ടുനിന്ന ശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും അണച്ചതിന് ശേഷമാണ് മുഖ്യമന്ത്രി ആദ്യമായി പ്രതികരിക്കുന്നത്.
ഒടുവിൽ മൗനം വെടിയാനൊരുങ്ങി മുഖ്യമന്ത്രി;  ബ്രഹ്മപുരം വിഷയത്തിൽ പ്രത്യേക പ്രസ്താവന നടത്തും
Updated on

തിരുവനന്തപുരം: കൊച്ചി ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 പ്രകാരമാവും മുഖ്യമന്ത്രി നാളെ പ്രത്യേക പ്രസ്താവന നടത്തുക.

വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിരുന്നില്ല. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 12 ദിവസം നീണ്ടുനിന്ന ശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും അണച്ചതിന് ശേഷമാണ് മുഖ്യമന്ത്രി ആദ്യമായി പ്രതികരിക്കുന്നത്. തീയണയ്ക്കാന്‍ പരിശ്രമിച്ച അഗ്നിരക്ഷാ സേനാംഗങ്ങളെ ആദ്ദേഹം കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു.

അതേസമയം, നിയമസഭയിൽ പ്രതിപക്ഷം വിഷയം ഉയർത്തി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ബ്രഹ്മപുരം വിഷയത്തിൽ സ്വമേധയ കേസെടുത്തിരുന്ന ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കവെ സർക്കാരിനെ വിമർശിച്ചു. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് ഇനിയും ജനങ്ങളെ ബുദ്ധമുട്ടിക്കാനാവില്ലെന്നും കോടതി നിർദേശിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com