കാവിക്കൊടിയേന്തിയ ഭാരതാംബ: ഗവർണറെ എതിർപ്പ് അറിയിക്കാൻ മുഖ‍്യമന്ത്രി

നിയമ വകുപ്പിന്‍റെ പരിശോധനയ്ക്ക് പിന്നാലെയാണ് സർക്കാരിന്‍റെ തീരുമാനം
cm pinarayi vijayan to write governor against bharat mata picture row

പിണറായി വിജയൻ, രാജേന്ദ്ര ആർലേക്കർ

Updated on

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സർക്കാരിന്‍റെ പരിപാടികളിൽ വയ്ക്കുന്നതിൽ ഗവർണറെ എതിർപ്പ് അറിയിക്കാനൊരുങ്ങി മുഖ‍്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമായി.

നിയമ വകുപ്പിന്‍റെ പരിശോധനയ്ക്ക് പിന്നാലെയാണ് സർക്കാരിന്‍റെ തീരുമാനം. ഔദ‍്യോഗിക ചിഹ്നങ്ങൾ മാത്രമെ സർക്കാർ പരിപാടികളിൽ ഉപയോഗിക്കാൻ സാധിക്കുവെന്നും മറ്റു ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നുള്ള കാര‍്യം മുഖ‍്യമന്ത്രി ഗവർണർ രാജേന്ദ്ര ആർലേക്കറെ അറിയിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com