ചികിത്സയ്ക്കായി മുഖ‍്യമന്ത്രി വീണ്ടും അമെരിക്കയിലേക്ക്

വെള്ളിയാഴ്ച അർധരാത്രിയോടെ മുഖ‍്യമന്ത്രി അമെരിക്കയിലേക്ക് പോകുമെന്നാണ് വിവരം
cm pinarayi vijayan again moves to for america for treatment
മുഖ്യമന്ത്രി പിണറായി വിജയൻ
Updated on

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുഖ‍്യമന്ത്രി പിണറായി വിജയൻ വീണ്ടും അമെരിക്കയിലേക്ക് പോകുന്നതായി റിപ്പോർട്ട്. വെള്ളിയാഴ്ച അർധരാത്രിയോടെ മുഖ‍്യമന്ത്രി അമെരിക്കയിലേക്ക് പോകുമെന്നും ഒരാഴ്ചയോളം അവിടെ കഴിയുമെന്നുമാണ് സൂചന.

2018ൽ മുഖ‍്യമന്ത്രി അമെരിക്കയിൽ പോയിരുന്നു. അതിന്‍റെ തുടർ‌പരിശോധനകൾക്കും ചികിത്സക്കും വേണ്ടിയാണ് ഇപ്പോൾ വീണ്ടും പുറപ്പെടുന്നത്. അമെരിക്കയിലെ മിനസോട്ടയിലെ മായോ ക്ലിനിക്കിലായിരുന്നു 2018ൽ മുഖ‍്യമന്ത്രി ചികിത്സ നടത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com