മികച്ച ചികിത്സയ്ക്ക് നന്ദിയെന്ന് ഉമ, കടമമാത്രമെന്ന് മറുപടി; എംഎൽഎയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

ഉമാ തോമസിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. അടുത്തയാഴ്ച്ച ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
cm pinarayi vijayan visists uma thomas mla in hospital
മികച്ച ചികിത്സയ്ക്ക് നന്ദിയെന്ന് ഉമ, കടമമാത്രമെന്ന് മറുപടി; എംഎൽഎയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി
Updated on

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വിഐപി ​ഗാലറിയിൽ നിന്നും വീണ് പരുക്കേറ്റ ഉമ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി ഉമ തോമസിനെ കണ്ടത്.

വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. മുഖ്യമന്ത്രി ഉമ തോമസിന്‍റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചു. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമ തോമസ് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. എന്നാലിത് തന്‍റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന് ഉമ തോമസ് പറഞ്ഞു. അതേസമയം, ചികിത്സയില്‍ കഴിയുന്ന ഉമാ തോമസിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. അടുത്തയാഴ്ച്ച ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉമ തോമസിന്‍റെ ആശുപത്രിയിൽ നിന്നുള്ള പുതിയ വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു, തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള, മറ്റ് സഹപ്രവര്‍ത്തകര്‍ എന്നിവരുമായി ഉമ തോമസ് നടത്തിയ വീഡിയോ കോൾ ദൃശ്യങ്ങളും ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com