യുഎസിലെ ചികിത്സ കഴിഞ്ഞു; മുഖ‍്യമന്ത്രി ചൊവ്വാഴ്ച തിരിച്ചെത്തും

ജൂലൈ അഞ്ചിനായിരുന്നു മുഖ‍്യമന്ത്രി യുഎസിലെ മിനസോട്ടിയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്കായി പോയത്
chief minister pinarayi vijayan will return on tuesday after us treatment

പിണറായി വിജയൻ

file image

Updated on

തിരുവനന്തപുരം: യുഎസിലെ ചികിത്സ കഴിഞ്ഞ് ദുബായിലെത്തിയ മുഖ‍്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച കേരളത്തിലെത്തും. ശനിയാഴ്ച രാവിലെയോടെയാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് മുഖ‍്യമന്ത്രി ദുബായിലെത്തിയത്. ദുബായിൽ അദ്ദേഹത്തിന് ഔദ‍്യോഗിക പരിപാടികളില്ലാത്തതിനാൽ കേരളത്തിലേക്ക് ചൊവ്വാഴ്ച മടങ്ങിയെത്തുമെന്നാണ് വിവരം.

ജൂലൈ അഞ്ചിനായിരുന്നു മുഖ‍്യമന്ത്രി യുഎസിലെ മിനസോട്ടിയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്കായി പോയത്. നാലാം തവണയായിരുന്നു അദ്ദേഹത്തിന്‍റെ അമെരിക്കൻ സന്ദർശനം. 2018ൽ വിദേശ ചികിത്സ നടത്തിയതിന്‍റെ തുടർ ചികിത്സയ്ക്കു വേണ്ടിയാണ് ഇത്തവണ മുഖ‍്യമന്ത്രി അമെരിക്കയിലേക്ക് പോയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com