ഇറാൻ- ഇസ്രയേൽ ആക്രമണം: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം, മോദിക്ക് മുഖ‍്യമന്ത്രിയുടെ കത്ത്

ഇറാനെതിരേ ഇസ്രയേലും അമെരിക്കയും ചേർന്ന് ആക്രമണം നടത്തുന്ന സാഹചര‍്യത്തിലാണ് മുഖ‍്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്
cm pinarayi vijayan writes to pm modi for malayali expat safety in iran israel conflict

പിണറായി വിജയൻ, നരേന്ദ്രമോദി

Updated on

തിരുവനന്തപുരം: ഇറാനെതിരേ ഇസ്രയേലും അമെരിക്കയും ചേർന്ന് ആക്രമണം നടത്തുന്ന സാഹചര‍്യത്തിൽ പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇടപെടണമെന്നാവശ‍്യപ്പെട്ട് മുഖ‍്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഏറെ ഇന്ത‍്യക്കാരാണെന്നും അതിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണെന്നും മുഖ‍്യമന്ത്രിയുടെ കത്തിൽ പറയുന്നു. സർക്കാർ ഈ വിഷയത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും പ്രവാസികളുടെ ബന്ധുക്കൾക്ക് അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ ഹെൽപ്പ് ലൈനുകൾ ഒരുക്കാൻ സംസ്ഥാന സർക്കാർ തയാറാണെന്നും മുഖ‍്യമന്ത്രി കത്തിൽ‌ വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com