മുഖ്യമന്ത്രിയുടെ വിദേശയാത്ര: ഖജനാവിൽ നിന്നു പണം മുടക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ

ദുബായ് , സിംഗപ്പൂർ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെ 12 ദിവസം നീണ്ട യാത്ര
cm pinarayi vijayans foreign trip trip at his own expense
CM Pinarayi Vijayan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്ര നടത്തിയെത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സർക്കാർ. യാത്രക്കായി സർക്കാർ ഖജനാവിൽ നിന്നും പണം മുടക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ. സർക്കാർ ജീവനക്കാരോ സുരക്ഷാ ഉദ്യോഗസ്ഥരോ മുഖ്യമന്ത്രിയെ അനുഗമിച്ചിട്ടില്ല. മത്രമല്ല, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസിന്‍റേയും കെ.ബി. ഗണേഷ് കുമാറിന്‍റേയും വിദേശയാത്രയും സ്വന്തം ചെലവിലാണെന്നും വിവരാവകാശ രേഖയിൽ പറയുന്നു.

ദുബായ് , സിംഗപ്പൂർ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെ 12 ദിവസം നീണ്ട യാത്ര. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും കൊച്ചു മകനുമുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ വിദേശ യാത്ര വലിയ ചർച്ചാ വിഷയമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് രാജ്യത്ത് നടക്കുമ്പോൾ മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. വിദേശയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്പോൺസർഷിപ്പാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ വിവരാവകാശ രേഖ പുറത്തിറക്കിയത്.

Trending

No stories found.

Latest News

No stories found.